Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം
വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം
വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം
Ebook189 pages35 minutes

വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781641346207
വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം

Related ebooks

Reviews for വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    വേദപുസ്തകം ഹൃദിസ്ഥമാക്കാനുള്ള ചെറുപുസ്തകം - Dag Heward-Mills

    വേദപുസ്തകം ഹൃദിസ്ഥമാക്കല്‍ മഹത്തായ ഒരു ശുശ്രൂഷയ്ക്കുള്ള അതിമഹത്തായൊരു അടിസ്ഥാനമാകുന്നു. ഇക്കാലത്ത്, പല ആളുകളും ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ നില്ക്കാത്തതുകൊണ്ട് അവര്‍ക്ക് ഭൂമിയിൽ അതിശക്തമായ ഒരു ദൈവപ്രവര്‍ത്തിക്ക് സാധിക്കാതെ പോകുന്നു. 

    കഠിനദ്ധ്വാനം കൊണ്ടും, കര്‍മ്മോത്സുകതകൊണ്ടും താഴ്മയുള്ള മനോഭാവം കൊണ്ടും ദൈവത്തിന്‍റെ കൃപാവരങ്ങളെ കൈകാര്യം ചെയ്യത്തക്ക നിലയിലുള്ള ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാൻ നിങ്ങള്‍ക്ക് സാധിക്കും. വചനങ്ങളെ ഹൃദിസ്ഥമാക്കുന്നതിലൂടെ നിങ്ങളുടെ ശുശ്രൂഷ ഉയര്‍ന്ന സാധ്യതകളിലേക്ക് കുതിച്ചുയരും. വേദപുസ്തകം ഹൃദിസ്ഥമാക്കല്‍ എന്നത് ആവശ്യമുള്ളപ്പോൾ വചനങ്ങളെ ഉദ്ധരിക്കാൻ സാധിക്കേണ്ടതിനു പ്രധാനപ്പെട്ട താക്കോല്‍ വാക്യങ്ങളെ സ്മൃതിപഥത്തിൽ സൂക്ഷിക്കുന്നതാണ്.

    ക്രിസ്തുവിനെ അനുഗമിക്കുന്നവരാകുക

    എന്‍റെ പിന്നാലെ വരുവീൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും  എന്ന്‍ അവരോടു പറഞ്ഞു.

    മത്തായി 4:19

    നിങ്ങളുടെ ലക്ഷ്യം തിരുവചനങ്ങളെ ഹൃദിസ്ഥമാക്കിയ യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരാകുക എന്നതാണ് എന്നു മനസ്സിലാക്കുക.

    നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും വേദപുസ്തകത്തിൽ നിന്ന് ഒരു വചനം ഹൃദിസ്ഥമാക്കാനുള്ള ദിവസം ആകുന്നു.

    നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളുടെ സ്വഭാവത്തെ രൂപീകരണത്തിനും, മെച്ചപ്പെടുത്തുന്നതിനും ലഭിക്കുന്ന വലിയ അവസരങ്ങളാകുന്നു.

    മറ്റുള്ള വ്യക്തികളുമായിസഹകരിക്കാൻ ലഭിക്കുന്ന ഓരോ അവസരങ്ങളും ഒരു വചനം മന:പാഠമാക്കാനുള്ള അവസരങ്ങളാണ്.

    കൂട്ടുവിശ്വാസികളുമായി ഇടപെടുവാൻ ലഭിക്കുന്ന ഓരോ അവസരങ്ങളും നിങ്ങളുടെ ഓര്‍മ്മശക്തിയെ പരിശോധിക്കാനുള്ള സന്ദര്‍ഭമാണ്.

    ഓരോ ക്രിസ്ത്യാനിയും അത്യാവശ്യം ഹൃദിസ്ഥമാക്കിയിരിക്കേണ്ടുന്ന കുറെ വചനങ്ങള്‍ തുടര്‍ന്നുള്ള പേജുകളിൽ കാണാൻ സാധിക്കും. ഇത് ഞാന്‍ വ്യക്തിപരമായി തിരഞ്ഞെടുത്തതാണ്. ഇതിന്‍റെ പിമ്പിലുള്ള ലക്ഷ്യം ഈ വചനങ്ങളെ നിങ്ങള്‍ ഹൃദിസ്ഥമാക്കുക എന്നുള്ളതാണ്! നിങ്ങള്‍ക്ക് പരിചയമുള്ള വചനങ്ങള്‍ കുറെ ഉണ്ടായെന്നുവരാം, പക്ഷെ തെറ്റ് കൂടാതെ അവ നിങ്ങള്‍ക്ക് ഉദ്ധരിക്കാൻ സാധിക്കണം! 

    ഈ പുസ്തകം എപ്പോഴും നിങ്ങളുടെ കൈവശം കരുതുക. ഇതിലെ വചനങ്ങള്‍ ആര് എപ്പോൾ ചോദിച്ചാലും ഉദ്ധരിക്കാൻ നിങ്ങള്‍ക്ക് സാധിക്കണം.വിശ്വാസത്തിലേക്ക് വന്നിട്ട് ചില മാസങ്ങളെ ആയിട്ടുള്ള വരാണെങ്കില്‍, ഇതിലെ വചനങ്ങൾ ഉദ്ധരിക്കാൻ സാധിക്കണം. അങ്ങനെ ശരിക്കും നിങ്ങളൊരു ബൈബിള്‍ ഉദ്ധരിക്കുന്ന വ്യക്തി ആയിത്തീരണം.

    നിങ്ങള്‍ ക്രിസ്തുവിന്‍റെ ശിഷ്യരായിത്തീരട്ടെ, വേദപുസ്തകം ഹൃസ്തമാക്കാന്‍ സഹായിക്കുന്ന ഈ അതുല്യമായ പുസ്തകത്തിലൂടെ ശുശ്രൂഷയില്‍ ഒരു നല്ല മാതൃകയായി താങ്കള്‍ തീരട്ടെ!

    അദ്ധ്യായം 2

    വേദപുസ്തകം ഹൃദിസ്ഥമാക്കുന്നതിന്‍റെ പ്രാധാന്യത

    ഒരു ശുശ്രൂഷകന്‍ ദൈവവചനത്തിന്‍റെ വാഹകൻ ആയിരിക്കണം. ദൈവവചനത്താലും അതിന്‍റെ തേജസ്സിനാലും മൂടപ്പെട്ട ഒരു വ്യക്തി ആകേണം. അതുകൊണ്ടാണ് തിരുവചനങ്ങളെ ഹൃദിസ്ഥമാക്കുന്നത് ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് ഇത്രമാത്രം അത്യന്താപേക്ഷിതമായിരിക്കുന്നത്. 

    ആദിയില്‍ വചനം ഉണ്ടായിരുന്നു. ഇതിന്‍റെ അര്‍ത്ഥം, ദൈവം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം എപ്പോഴും ദൈവവചനം തന്നെയാണ്.

    ദൈവം അവിടുത്തെ സഭയെ അധികം തേജസ്സുള്ളതായി പണിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തിരുവചനങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിന്‍റെ ഗൌരവം ഏറിവരികയാണ്. യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം ആദിമ നൂറ്റാണ്ടില്‍ പറഞ്ഞു തുടങ്ങിയ സഭയുടെ തേജസ്സിനേക്കാള്‍ ഈ കാലഘട്ടത്തിലെ സഭയുടെ തേജസ്സ് അധികം തേജസ്സുള്ളതായിരിക്കും. ഈ അന്ത്യനാളുകളില്‍ എഴുന്നേല്‍ക്കുന്ന ശുശ്രൂഷകന്മാര്‍ അവരെക്കാളൊക്കെ അഭിഷിക്തരും ശ്രേഷ്ഠരും ആയിരിക്കും!

    ഇങ്ങനെയുള്ള സഭയും ശുശ്രൂഷകന്മാരും എങ്ങനെയാണ് ഉണ്ടാകുന്നത്? ഇക്കാര്യത്തില്‍ ബൈബിൾ വളരെ വ്യക്തമാണ്. ഒരു ശുശ്രൂഷകന്‍ വളര്‍ച്ച പ്രാപിക്കുന്നതും യേശുവിനായി വൻകാര്യങ്ങൾ ചെയ്യുന്നതിനു അവന്‍ തയ്യാറാകുന്നതും തിരുവചനത്തിലൂടെയാണ്! 

    2 തിമോഥെയോസ് 3:16-17 ല്‍, എങ്ങനെയാണ് സകല സല്‍പ്രവൃത്തികള്‍ക്കും തികഞ്ഞവനായി ഒരു നല്ല ശുശ്രൂഷകൻ എഴുന്നേറ്റു വരുന്നത് എന്നു പ്രതിപാദിച്ചിരിക്കുന്ന അതിശക്തമായ ഒരു വെളിപ്പാട് നമുക്ക് കാണാന്‍ സാധിക്കും അതു തിരുവചനത്തിലൂടെയാണ്!

    ‘’എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സല്‍പ്രവൃത്തികള്‍ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത് ആകുന്നു’’. 

    ബൈബിള്‍ ഹൃദിസ്ഥമാക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ പുസ്തകം, നിങ്ങള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വളരെ പ്രധാനപ്പെട്ട ചില വചനങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഇത് അത്തരം അമൂല്യമായ ദൈവവചനങ്ങളുടെ അതുല്യ ശേഖരണം ആണ്. ഈ പുസ്തകത്തിലെ വാക്യങ്ങളെ ഹൃദിസ്ഥമാക്കല്‍ കലയിലൂടെ നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുക. നിങ്ങള്‍ ഈ വചനങ്ങളെ ഹൃദിസ്ഥമാക്കുമ്പോൾ നിങ്ങളുടെ ശുശ്രൂഷയ്ക്ക് നിങ്ങള്‍ത്തന്നെ അതിമഹത്തായ ഒരു അടിസ്ഥാനം ഇടുകയാണ്.

    നമ്മുടെ രക്ഷകനായ യേശുവിനെപ്പോലെ ആകുക! യേശു ഹൃദിസ്ഥമാകിയ വചനങ്ങളാല്‍ നിറഞ്ഞിരുന്നു. നിങ്ങളുടെ അയല്‍ക്കാരുമായി നിങ്ങൾ ഹൃദിസ്ഥമാക്കിയ വചനങ്ങളെ പങ്കു വയ്ക്കുക. നിങ്ങളുടെ ജീവിത കാലം മുഴുവനും നിങ്ങള്‍ ഹൃദിസ്ഥമാക്കിയ വചനങ്ങളാൽ നയിക്കപ്പെടുന്നവരാകും. യേശു മരുഭൂമിയിൽ സാത്താനോട് തിരുവചനങ്ങളെ ഉദ്ധരിച്ചു സംസാരിച്ചു അതായിരുന്നു പരീക്ഷയില്‍ വീഴാതെ അവിടുന്ന് പ്രതിരോധം തീര്‍ത്തത്.

    ഇന്ന്, ലോകത്തിലെ പ്രധാന മതങ്ങൾ എല്ലാം അവരവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ ഹൃദിസ്ഥമാക്കുവാന്‍ അവരുടെ അനുയായികളോട് ആഹ്വാനം ചെയ്യാറുണ്ട്. അവരുടെ യൌവ്വനക്കാ൪ മണിക്കൂറുകൾ ചിലവഴിച്ചു അവരുടെ പുസ്തകങ്ങള്‍ മുഴുവനും ഹൃദിസ്ഥമാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ വിശ്വാസത്തിനുവേണ്ടി മരിക്കാൻ പോലും തീവ്രതയുള്ള ഒരു തലമുറ എഴുന്നേറ്റ് വരികയാണ്.

    നാമും തിരുവചനങ്ങളെ മന:പാഠമാക്കേണം. ക്രിസ്തുവിനുവേണ്ടി എരിവുള്ളവരാകണം. തിരുവചനങ്ങളെക്കുറിച്ച് ജ്ഞാനം ഉള്ളവരും അവയെ അനായാസം ഉദ്ധരിക്കാന്‍ സമര്‍ത്ഥരുമായ ശുശ്രൂഷക൪ ഉണ്ടാകാനുള്ള ഏക മാര്‍ഗ്ഗം ഇതാണ്!

    എന്‍റെ സ്കൂള്‍ പഠനകാലയളവുകളില്‍, ഞാന്‍ ഹൃദിസ്ഥമാക്കിയ വചനങ്ങളാണ് പില്ക്കാലത്ത് എന്‍റെ ജീവിതത്തിനും ശുശ്രൂഷയ്ക്കും അടിസ്ഥാനമായിത്തീര്‍ന്നത്. പഠനത്തിനു ശേഷവും ഓരോ വചനങ്ങൾ ഹൃദിസ്ഥമാക്കുന്നത് ഞാൻ തുടര്‍ന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാഠങ്ങളുടെ അടിസ്ഥാനം അതായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

    വചനങ്ങളെ ഹൃദിസ്ഥമാക്കുന്ന ഈ ഉദ്യമം നിങ്ങളുടെ

    Enjoying the preview?
    Page 1 of 1