Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അറിവില്ലാത്തവര്‍
അറിവില്ലാത്തവര്‍
അറിവില്ലാത്തവര്‍
Ebook437 pages1 hour

അറിവില്ലാത്തവര്‍

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781683985228
അറിവില്ലാത്തവര്‍
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to അറിവില്ലാത്തവര്‍

Related ebooks

Reviews for അറിവില്ലാത്തവര്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അറിവില്ലാത്തവര്‍ - Dag Heward-Mills

    അന്യഥാ പ്രസ്താവിച്ചിട്ടില്ല എങ്കില്‍, എല്ലാ വേദവാക്യ ഉദ്ധരണികളും വേദപുസ്തകത്തിന്റെം കിങ് ജെയ്ംസ് ഭാഷ്യത്തില്‍  നിന്നും എടുത്തിട്ടുള്ളതാണ്. അദ്ധ്യായം 1-ലെ ഉദ്ധരിണികള്‍ എടുത്തിരിക്കുന്നത്, റിക് ജോയ്നറുടെ ദി ഫൈനല്‍ ക്വെസ്റ്റ്ല്‍  നിന്നുമാണ്. (പാര്ട്ട്  1-ലെ ഉദ്ധരണികള്‍ എടുത്തിരിക്കുന്നത്, ദി ഹോര്ഡ്സ്  ഓഫ് ഹെല്‍ ആര്‍ മാര്ച്ചി ങ് - പേജ് 16 - 19 -ല്‍  നിന്നും ആണ്.) ആദ്യമായി പ്രകാശനം ചെയ്തത്: 2-ആം എഡിഷന്‍ © 1996. ഇത് ഉപയോഗിച്ചിരിക്കുന്നത്, മോര്ണിരങ് സ്റ്റാര്‍ പബ്ലിക്കേഷന്സ്  &മിനിസ്ട്രീസ്,

    പി.ഒ. ബോക്സ് 19409, ചാര്ലലറ്റ്, എന്‍.സി. 28219-9409,

    ഓര്ഡമര്‍ ഡിപ്പാര്ട്ട്മെ ന്റ്്: 18005420278; ഫാക്സ്: 17045227212

    പകര്പ്പിവകാശം © 2001 ഡാഗ് ഹേവാര്ഡ്ഡ-മില്സ്2

    ആദ്യമായി പ്രാകാശനം ചെയ്തത് 2001-ല്‍, പാര്ച്ച്മെ ന്റ്8 ഹൗസ്

    ലീഡേഴ്സ് ആന്ഡ്ാ ലോയല്റ്റി  എന്ന തലക്കെട്ടില്‍

    ഐ.എസ്സ്.ബി.എന്‍.:  9789988596514

    3ആം മുദ്രണം 2007

    ഒന്നാം പതിപ്പ് 2008  പ്രാകാശനം ചെയ്തിരിക്കുന്നത്

    ലക്സ് വെര്ബിപ ബി.എം.(പ്രൈ.) ലിമിറ്റഡ്,

    പി.ഒ.ബോക്സ് 5, വെല്ലിങ്ടണ്‍ 7654, സൗത്ത് ആഫ്രിക്ക

    റെജി.നം. 1953/000037/07

    2ആം മുദ്രണം 2008

    ഈ പതിപ്പ് പ്രാകാശനം ചെയ്തിരിക്കുന്നത് പാര്ച്ച്മെ ന്റ്് ഹൗസ്

    3-ആം മുദ്രണം 2014

    ഐ.എസ്സ്.ബി.എന്‍.:  9789988856977

    ദാഗ് ഹിവാര്ഡ്ത‌-മില്സിഗനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍:

    ഹീലിംഗ് ജീസസ്  കാമ്പൈൻ

    എഴുതുക: evangelist@daghewardmills.org

    വെബ്സൈറ്റ്: www.daghewardmills.org

    ഫേസ്ബുക്ക്: Dag Heward-Mills

    ട്വിറ്റര്‍: @EvangelistDag

    ISBN: 978-1-64134-615-3

    സമര്പ്പനണം: റവ: റോബേര്ട്ട്ട ഡോഡൂ

    എന്റെ് സഹോദരനും ഉത്തമ സുഹൃത്തും ആയിരുന്നതിന് താങ്കള്ക്ക്  നന്ദി.

    അന്തര്ദ്ദേെശീയ പകര്പ്പുവകാശ നിയമത്തിനു കീഴില്‍ എല്ലാ അവകാശങ്ങളും സംവരണം ചെയ്തിരിക്കുന്നു. നിരൂപണാത്മകമായ അവലോകനങ്ങളിലോ, ലേഖനങ്ങളിലോ ചുരുക്കമായി ഉദ്ധരിക്കുന്നതിനല്ലാതെ,

    ഈ പുസ്തകത്തിന്റെ, ഏതെങ്കിലും ഭാഗം ഉദ്ധരിക്കുന്നതിനും, പകര്ത്തി  ഉപയോഗിക്കുന്നതിനും

    പ്രസാധകന്റെി രേഖാമൂലമുള്ള അനുവാദം മുന്കൂധട്ടി വാങ്ങിയിരിക്കണം.

    ഉള്ളടക്കം

    അദ്ധ്യായം 1: അറിവില്ലായ്മയും അവിശ്വസ്തതയും

    അദ്ധ്യായം 2: വിശ്വസ്തതയുടെ പത്തു നിയമങ്ങള്‍

    അദ്ധ്യായം 3: വിശ്വസ്തതയുടെ അഞ്ചു ചട്ടങ്ങള്‍

    അദ്ധ്യായം 4: വിശ്വസ്തതയുടെ ആറു തത്വങ്ങള്‍

    അദ്ധ്യായം 5: അവിശ്വസ്തതയുടെ മൂന്നു കാരണങ്ങള്‍

    അദ്ധ്യായം 6: അവിശ്വസ്തത കാണിക്കുന്ന സമയം

    അദ്ധ്യായം 7: അവിശ്വസ്തതയുടെ ആറ് ആവിഷ്കാരങ്ങള്‍

    അദ്ധ്യായം 8: ക്രിസ്തുവിന്റെ വിശ്വസ്തത

    അദ്ധ്യായം 9: പിതാവിന്റെന വിശ്വസ്തത

    അദ്ധ്യായം 10: വിശ്വസ്തതയുടെ മൂന്ന് ടെസ്റ്റുകള്‍

    അദ്ധ്യായം 11: വിശ്വസ്തതയുടെ പ്രതിഫലങ്ങള്‍

    അദ്ധ്യായം 12: അവിശ്വസ്തത കൈകാര്യം ചെയ്യാനുള്ള ഏഴ് വഴികള്‍

    അദ്ധ്യായം 1

    അറിവില്ലായ്മയും അവിശ്വസ്തതയും

    ഒരുവന്‍ അറിയുന്നില്ലെങ്കില്‍ അവന്‍ അറിയാതിരിക്കട്ടെ.

    1 കൊരിന്ത്യര്‍ 14:38

    വിശ്വസ്തത, അവിശ്വസ്തത എന്നിവയെക്കുറിച്ച് വളരെ പഠിക്കാനുണ്ട്. അറിവില്ലാത്ത ധാരാളം ആളുകളുണ്ട്; അവര്ക്ക്  പഠിക്കാന്‍ വളരെ ഉണ്ടെങ്കിലും, അറിവില്ലായ്മയില്‍ തുടരാനാണ് ഇഷ്ടപ്പെടുന്നത്/ആഗ്രഹിക്കുന്നത്. ഈ പുസ്തകത്തില്‍  ഉള്പ്പെണടുത്തിയിരിക്കുന്നത്, വിശ്വസ്തത, അവിശ്വസ്തത എന്നീ ആശയങ്ങളെ ഭരിക്കുന്ന തത്വങ്ങള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, സത്യങ്ങള്‍ മുതലായവയാണ്. അവിശ്വസ്തത പലപ്പോഴും അറിവില്ലായ്മയുടെ, പക്വതയില്ലായ്മയുടെ,വിദ്യാഭ്യാസമില്ലായ്മയുടെയൊക്കെ അനന്തരഫലമായിരിക്കും. വിദ്യാഭ്യാസമില്ലാത്ത ആളുകള്ക്ക്് അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ സ്വാധീനശക്തിയെക്കുറിച്ച് തീരെ മനസ്സിലായിട്ടുണ്ടാകയില്ല എന്നതിനാല്‍, മത്സരബുദ്ധിയും, അവിശ്വസ്തതയും കാണിക്കാനുള്ള വാസന കൂടിയിരിക്കും. ഈ പുസ്തകത്തില്‍ കൂടെ നിങ്ങള്ക്ക്  ലഭിക്കുന്ന അഭ്യാസത്താല്‍, അറിവില്ലായ്മ കൊണ്ട് നിങ്ങളുടെ ജീവിതത്തിനും മിനിസ്ട്രിക്കും വന്നു ചേരുന്ന പ്രശ്നങ്ങളും പോരായ്മകളും മറികടക്കാന്‍ നിങ്ങള്ക്ക്ു സാധിക്കും. 

    എന്റെ് അറിവില്‍, അവിശ്വസ്തതയുള്ള പ്രവര്ത്തംനങ്ങളാലാണ് കൂടുതല്‍ സഭകളും നശിപ്പിക്കപ്പെടുന്നത്! ഇക്കാര്യം ഞാന്‍ എന്റെ് മിനിസ്ട്രിയുടെ ആദ്യ വര്ഷംം തന്നെ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. എന്റെന മിനിസ്ട്രി ശൈശവാവസ്ഥയില്‍ തന്നെ ഒരു ഗൂഢാലോചനയുടെ, ദുരാരോപണങ്ങളുടെ, കുറ്റംപറച്ചിലിന്റെി, അപവാദ പ്രചാരണത്തിന്റെോ, വേര്പാപടിന്റെ,യൊക്കെ പൈശാചിക ആക്രമണം നേരിടേണ്ടി വന്നു.  ആ നാളുകളില്‍ ഞാന്‍ നേരിട്ട അത്രയും ചിന്താക്കുഴപ്പം പിന്നീട് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല.

    അവിശ്വസ്തതയും അതിനോടു ബന്ധപ്പെട്ട ദോഷങ്ങളും ആണ് പിശാചിന്റെയആയുധപ്പുരയിലെ എറ്റവുംനശീകരണശക്തിയുള്ള ആയുധങ്ങള്‍ എന്ന് മിനിസ്ട്രിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ,  എനിക്ക് സംക്ഷിപ്തമായി മനസ്സിലാക്കാന്‍ സാധിച്ചു. 

    മിക്കവാറും എല്ലാ ക്രിസ്ത്യാനികള്ക്കും  തോന്നുന്നത്, പിശാചിന്റൊ ഏറ്റവും ശക്തമായ ആയുധം പ്രവര്ത്തി ക്കുന്നത് ഗുപ്തവിദ്യ, മന്ത്രവാദം, കറുത്ത വര്ഗ്ഗയക്കാരുടെ ഇടയിലെ ദുര്മനന്ത്രവാദം എന്നിവയിലൂടെയാണ് എന്നാണ്.മേല്പടറഞ്ഞവയും പിശാചിന്റെ് ആയുധശേഖരത്തിലെ  നശീകരണ ആയുധങ്ങളാണ് എന്ന് ഞാനും സമ്മതിക്കുന്നു.

    എന്നാല്‍ ആളുകള്‍ മനസ്സിലാക്കേണ്ട കാര്യം, സാത്താന്റെങ ഏറ്റവും ശക്തമായ പ്രചാരണ ആയുധം, ചതിയുടെ മേഖലയില്‍ ആണ് എന്നതാണ്. സാത്താന് നിങ്ങളെ ചതിക്കാന്‍ സാധിച്ചാല്‍, അവന്‍ നിങ്ങളെ നശിപ്പിക്കും! തങ്ങള്‍ ദൈവദാസനോട് പോരാടുന്നത് നീതിയുടെയും സത്യത്തിന്റെ‍യും പേരിലാണ് എന്ന് സാത്താന്‍ പല ആളുകളെയും വിശ്വസിപ്പിക്കും. എന്നാല്‍ അവര്‍ തങ്ങളുടെ പാദം ആണികള്ക്കും  മുള്ളുകള്ക്കും  എതിരെയാണ് ഒതയ്ക്കുന്നത് എന്ന് അധികം താമസിയാതെ, വേദനയോടെ മനസ്സിലാക്കും.

    ഇതാണ്  സഭയുടെ നേതാക്കളില്‍ ഒരാളായ സ്റ്റീഫനെ ഇല്ലാതാക്കാനുള്ള പ്രവര്ത്തിുക്ക് മേല്നോ ട്ടം വഹിച്ചതു വഴി, സഭയ്ക്ക് എതിരെ പോരാടിയപ്പോള്‍, പൗലോസ് കണ്ടു പിടിച്ചത്. ശൗല്‍ നല്ല മനസ്സാക്ഷിയുള്ള ഒരു  മനുഷ്യനായിരുന്നു. അദ്ദേഹം വിചാരിച്ചിരുന്നത്, താന്‍ യെരൂശലേം നഗരത്തിലെ ശാന്തതയ്ക്ക് ഭംഗം ഉണ്ടാക്കുന്ന ശല്യക്കാരെ ഒഴിവാക്കുകയാണ് എന്നാണ്. നീതിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെല പോരാട്ടത്തില്‍, സമൂഹത്തിന് ഉപദ്രവം ചെയ്യുന്നവരെ തുടച്ചു നീക്കണം എന്ന് താന്‍ ആഗ്രഹിച്ച്, അതിനു വേണ്ടി പരിശ്രമിച്ചു. ഇപ്രകാരം, കള്ള പ്രഭാഷകരെയും തെറ്റായ പ്രവര്ത്തി്കളില്‍ ഏര്പ്പെനടുന്ന മിനിസ്ട്രികളെയും വെളിച്ചത്തു കൊണ്ടുവരുന്നതിലൂടെ വിശുദ്ധ യുദ്ധമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. കള്ള പ്രഭാഷകരെക്കുറിച്ചുള്ള സത്യം എല്ലാവരെയും അറിയിക്കുന്നതിന്, പൗലോസിനെപ്പോലെ, തങ്ങള്ക്കുംചദൈവീക അധികാരം ലഭിച്ചിട്ടുണ്ട് എന്നാണ് അവര്‍ കരുതുന്നത്. താന്‍ യഥാര്ത്ഥ ത്തില്‍ ക്രിസ്തുവിന് എതിരെയാണ് പോരാടുന്നത് എന്ന സത്യം മനസ്സിലായപ്പോള്‍, അപ്പോസ്തലനായ പൗലോസ് അത്ഭുതപ്പെട്ടു പോയി.

    അവന്‍ പ്രയാണം ചെയ്ത്, ദമസ്കോസിന്ന് സമീപിച്ചപ്പോള്‍, പെട്ടെന്ന് ആകാശത്തു നിന്നും ഒരു വെളിച്ചം അവന്റെ, ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്ത്താുവേ, എന്ന് അവന്‍ ചോദിച്ചതിന്ന്:നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. (മുള്ളിനു നേരെ ഒതെക്കുന്നത് നിനക്ക് കഠിനം ആകുന്നു. അവന്‍ അത്ഭുതത്തോടും വിറച്ചും കൊണ്ട് പറഞ്ഞു: കര്ത്താനവേ, ഞാന്‍ എന്തു ചെയ്യണം എന്ന് നീ ആഗ്രഹിക്കുന്നു? .....)* നീ എഴുന്നേറ്റ് പട്ടണത്തില്‍  ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വെച്ച് നിന്നോടു പറയും എന്ന് അവന്‍ പറഞ്ഞു.

    അപ്പോ.പ്രവൃത്തികള്‍ 9:36

    പൗലോസ്, യഥാര്ത്ഥ ത്തില്‍ താന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, അത്ഭുതപ്പെട്ടു!  തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ആളുകള്‍ മനസ്സിലാക്കാതെ ഇരിക്കുമ്പോള്‍, പലപ്പോഴും തെറ്റായ കാര്യങ്ങള്‍ ആയിരിക്കും ചെയ്യുന്നത്. പിന്നീട് പൗലോസ് അവകാശപ്പെട്ടത്,  താന്‍ എന്താണ് ചെയ്തിരുന്നത് എന്ന് അറിഞ്ഞിരുന്നില്ല  എന്ന കാരണത്താല്‍,  തനിക്ക് ദൈവത്തില്‍ നിന്നും കരുണ ലഭിച്ചു എന്നാണ്. 

    മുമ്പെ ഞാന്‍ ദൂഷകനും, ഉപദ്രവിയും, നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തില്‍  അറിയാതെ ചെയ്തതാക കൊണ്ട് എനിക്ക് കരുണ ലഭിച്ചു; 

    1 തിമൊഥെയോസ് 1:13

    വിശ്വാസമുള്ള, വിശ്വസ്തതയുള്ള, ഉറപ്പുള്ള, പൊരുത്തമുള്ള, സ്ഥിരതയുള്ള, ആള്‍  ആയിരിക്കാന്‍ കഴിയാതിരിക്കുന്നത്, മിനിസ്ട്രികളുടെ ഏറ്റവും വലിയ നാശകാരണമാണ്.  അത് ബിസിനസ്സുകളുടെയും ഏറ്റവും വലിയ നാശകാരണമാണ്. എല്ലാവരിലും ഉള്ള പ്രവണതയാണ്, ഇതിനെക്കാള്‍ ദൈര്ഘ്യം കുറഞ്ഞ, വേഗതയുള്ള, ലളിതമായ മാര്ഗ്ഗം  ഉണ്ടായിരിക്കാം എന്ന തോന്നല്‍. ഈ വാസനയെ സാത്താന്‍ മുതലാക്കുന്നു.

    ധാരാളം ക്രിസ്ത്യാനികള്‍ കബളിപ്പിക്കപ്പെട്ട്, മത്സരബുദ്ധികളും വേര്പാ ടിന്റെളകാഴ്ച്ചപ്പാട് ഉള്ളവരുമായ ആളുകളെ പിന്പ്റ്റാന്‍ ഇടയാകുന്നു. പലരും ഇങ്ങനെ പ്രവര്ത്തിരക്കുന്നത് അറിവുകേടു കൊണ്ടാണ്. നിഷ്ഠൂര വാഴ്ച നടത്തുന്നസഭാ ഭരണാധികാരികളുടെ ഉദാഹരണം, മത്സരത്തിന്റെ യും അവിശ്വസ്തതയുടെയും സംസ്കാരം സഭയില്‍ വളര്ത്താതന്‍ സാത്താന്‍ ഉപയോഗിക്കുന്നു. ഇതു തിരിച്ചറിയാതെ, സഭയിലെ പല ലീഡേഴ്സും, മത്സരികളും അവിശ്വസ്തരും ആയിത്തേീരുന്നു. അവര്‍ വാക്കുകളാലും പ്രവൃത്തികളാലും തങ്ങളുടെ അനുയായികളെ മാത്സര്യം അഭ്യസിപ്പിക്കുന്നു. ആളുകള്‍ അവരോട് വിശ്വാസം കാത്തു സൂക്ഷിക്കാത്തവരും അവിശ്വസ്തരും ആയിരിക്കുന്നത് എന്തുകൊണ്ട് ആണ് എന്നതിന്റെത കാരണം അവര്ക്ക്  അറിഞ്ഞുകൂടാ. ചതി എന്നത് എത്ര ശക്തമായ കാര്യമാണ് എന്ന് കാണുക. നിങ്ങള്‍ ചതിക്കപ്പെടുമ്പോള്‍, കറുപ്പ് വെളുപ്പ് ആണെന്നും, വെളുപ്പ് കറുപ്പ് ആണെന്നും നിങ്ങള്ക്ക്  തോന്നും. 

    അവിശ്വസ്തത സംബന്ധിച്ച ഒരു ദര്ശളനം

    റിക് ജോയ്നര്‍ തന്റെശ പുസ്തകമായ ദി ഫൈനല്‍ ക്വസ്റ്റ്-ല്‍  കര്ത്താിവ് തനിക്ക് നല്കിബയ വെളിപ്പെടുത്തലായി രേഖപ്പെടുത്തിയിരിക്കുന്ന ആശയത്തെക്കുറിച്ച് എനിക്ക് രസകരമായ താല്പര്യം തോന്നിയിരുന്നു. ഒരു വലിയ സാത്താന്യ സൈന്യം സഭയ്ക്കെതിരായി മാര്ച്ചു  ചെയ്തു മുന്നേറുന്നതായ ഒരു ദര്ശ്നം അദ്ദേഹം വിവരിച്ചിരിക്കുന്നു. ഈ  സാത്താന്യ സൈന്യത്തിന്റെംപ്രധാന ലക്ഷ്യം, എല്ലാവിധ ബന്ധങ്ങളിലും വിള്ളല്‍ ഉണ്ടാക്കുക എന്നതായിരുന്നു: സഭകള്ക്ക്  മറ്റു സഭകളോട്, കൂട്ടായ്മകള്ക്ക്  അവരുടെ പാസ്റ്റര്മാ്രോട്, ഭര്ത്താ്ക്കന്മാര്ക്ക്  ഭാര്യമാരോട് എന്നിങ്ങനെ. 

    ഈ വെളിപ്പെടുത്തലിന്റെ് മറ്റൊരു ശ്രദ്ധേയമായ സ്വഭാവം, ഈ സാത്താന്യ സൈന്യം വഹിച്ചിരുന്ന ആയുധങ്ങള്‍ ആയിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന കുന്തങ്ങളുടെ പേര് څവഞ്ചനچ എന്നായിരുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വഞ്ചന എന്നത് അവിശ്വസ്തതയുടെ ഏറ്റം കാഠിന്യമേറിയ രൂപമാണെന്ന് നിങ്ങള്ക്ക്  അറിയാമോ? അവരുടെ ആയുധങ്ങളില്‍ ഒന്നിനു മാത്രമെ പേരു നല്കിമയിരുന്നുള്ളൂ, അത് വഞ്ചന എന്ന് ആയിരുന്നു! പ്രിയ സ്നേഹിതാ, സഭയ്ക്കെതിരായി സാത്താന്റെൂ കയ്യിലുള്ള മുഖ്യ ആയുധം അവിശ്വസ്തതയും വഞ്ചനയും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ഞാന്‍ ഇതേക്കുറിച്ച് വീണ്ടും ചിന്തിച്ചപ്പോള്‍,  ഗുരുതരമായ പിന്മാതറ്റ അനുഭവം പല സഭകളിലും സംഭവിച്ചത് അവിശ്വസ്തതയും വഞ്ചനയും കൊണ്ടാണ് എന്നാണ് എനിക്കു മനസ്സിലായത്. ഞാന്‍ ബഹുമാനിച്ചിരുന്ന പല മഹാന്മാരായ ദൈവദാസന്മാരുടെയും സഭകള്‍, മിനിസ്ട്രികള്‍ എന്നിവയുടെ വളര്ച്ചയ മുരടിച്ചു പോയത് എന്റെര ഓര്മ്മ്യില്‍ വന്നു. ഈ ദുഃഖകരമായ സംഭവവികാസത്തില്‍  അവിശ്വസ്തത വലിയ പങ്കു വഹിച്ചിരുന്നു. 

    ഈ ദര്ശകനത്തില്‍ നാല് അമ്പുകള്‍  പരാമര്ശിുക്കപ്പെട്ടിരുന്നു: ആരോപണം, കിംവദന്തി, അപവാദം, കുറ്റംപറച്ചില്‍. പ്രത്യക്ഷത്തില്‍, ബാഹ്യമായി ഈ നാല് ആയുധങ്ങള്‍ വളരെ ഫലപ്രദം ആണെന്ന് തോന്നുകയില്ല. സാത്താന്‍ ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങളാണെന്നു പോലും അവ തോന്നുകയില്ല. എന്നാല്‍, മിനിസ്ട്രിയില്‍ കുറേ വര്ഷ ങ്ങള്‍ ആയിരുന്നതിനു ശേഷം,  ഈ കാര്യങ്ങള്‍ തന്നെയാണ് സാത്താന്റെ‍ ഏറ്റവും ശക്തി കൂടിയ ആയുധങ്ങള്‍ എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ആദ്യ നോട്ടത്തില്‍, അനുഭവ സമ്പത്ത് കുറഞ്ഞ ആളുകള്‍ ഇവയെ നിസ്സാരമായ പ്രശ്നങ്ങളായി അവഗണിച്ച് തള്ളിയേക്കാം.

    ഈ പട്ടികയില്‍ പറഞ്ഞിരിക്കുന്ന അമ്പുകളെ, മിക്കവാറും എല്ലാ ആളുകളും, ഏതു മിനിസ്റ്റര്ക്കും  നിഷ്പ്രയാസം കൈകാര്യം ചെയ്യാവുന്ന ലഘുവായ തടസ്സങ്ങളായി മാത്രമെ കാണുകയുള്ളൂ എന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്. എന്നാല്‍  ആരോപണങ്ങള്‍ ഏതൊരാളെയും ക്ഷീണിപ്പിക്കയും, ആശയക്കുഴപ്പത്തില്‍  ആക്കുകയും, ആരോപിതനെ സ്തംഭിപ്പിക്കയും ചെയ്യും എന്ന് സാത്താന് നല്ലവണ്ണം അറിയാം. ആരോപിതന്‍ എത്രകണ്ട് നിര്ദ്ദോ ഷിയാണെങ്കിലും, ആരോപണം അയാളുടെ മേല്‍ വന്നു കഴിഞ്ഞാല്‍ അയാള്‍ ആശയക്കുഴപ്പത്തില്‍ പെടുന്നു. അയാള്‍ തന്നോടു തന്നെ ചോദിക്കാന്‍ തുടങ്ങും, ڇഅര്ക്കെതങ്കിലും ഇങ്ങനെ ഒരു കാര്യം ചിന്തിക്കാന്‍ കഴിയുമോ?ڈ കുറെ കഴിയുമ്പോള്‍, ശുദ്ധഗതിക്കാരായ ആളുകള്‍ പോലും ആരോപണത്തോട് അനുകൂല മനോഭാവം കാണിച്ചു തുടങ്ങത്തക്കവണ്ണം അത്രയ്ക്ക് ശക്തമാണ് ആരോപണങ്ങള്‍. ആരോപണങ്ങള്‍ ആരോപിതനെ നിര്ജ്ജീ വ അവസ്ഥയിലേക്ക് തള്ളിവിടുന്നു. ഒരിക്കല്‍ നിര്ജ്ജീ വ അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍, പ്രവര്ത്തരനരാഹിത്യം എന്ന സ്ഥിതിയില്‍ എത്തിപ്പെടുന്നു. ആരോപണങ്ങള്‍ വ്യാപിക്കുമ്പോള്‍, വിഷം പടര്ന്ന  മേഖലകളില്‍ വ്യാപരിക്കാന്‍ ആരോപിതന് ആത്മധൈര്യം ക്രമേണ കുറഞ്ഞു വരുന്നു. അപവാദവും, വിടുവാക്കും, കുറ്റംപറച്ചിലും എല്ലാം ആരോപണത്തിന്റെ, വിവിധ രൂപഭേദങ്ങള്‍ ആണ്. ഈ കാര്യങ്ങള്‍ സഭയെയും ക്ഷീണിപ്പിക്കയും, സ്തംഭിപ്പിക്കയും/ നിര്ജ്ജി വമാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. ഈ ആശയക്കുഴപ്പം സഭയുടെ ഉള്ളിലും പുറത്തും വ്യാപിക്കും. ആരോപിതനും, അരോപണം കേള്ക്കുസന്നവരും ആശയക്കുഴപ്പത്തിലാകുന്നു. പല ആളുകളും ഈ ആശയക്കുഴപ്പത്തില്‍ നിന്നും ഒരിക്കലും വിമുക്തരാകയില്ല. ചിലര്ക്ക്  ആരോപണങ്ങളെ ഒരിക്കലും നേരിടാന്‍ കഴികയില്ല, ചിലര്ക്ക്  പിന്നെ മിനിസ്ട്രിയില്‍ തുടരാനും സാധ്യമല്ല. ഇത് ശത്രുവിന്റെന അതിശക്തമായ ഒരു ആയുധം ആണ്! സഭ ശക്തീകരിക്കപ്പെടണം എങ്കില്‍ ആരോപണം ഉന്നയിക്കുന്ന ആളെ അഭിമുഖീകരിക്ക തന്നെ വേണം എന്ന് വേദപുസ്തകം പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. ആരോപണം ഉന്നയിക്കുന്ന ആളുടെ ശബ്ദം നിങ്ങള്‍ കേള്ക്കു ന്നിടത്തോളം, നിങ്ങള്ക്ക്ു ശക്തിക്ഷയം ഒരുവിധം ബാധിച്ചുകൊണ്ടിരിക്കും. 

    അപ്പോള്‍  ഞാന്‍ സ്വര്ഗ്ഗ ത്തില്‍ ഒരു മഹാ ശബ്ദം പറഞ്ഞു കോട്ടത്: ഇപ്പോള്‍  നമ്മുടെ ദൈവത്തിന്റൊ രക്ഷയും ശക്തിയും രാജ്യവും ........ ; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടു കളഞ്ഞുവല്ലോ.

    വെളിപാട് 12:10

    നിരന്തരമായ കുറ്റാരോപണങ്ങള്‍ ദൈവദാസന്മാരുടെ മേല്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഒരു വലിയ നഗരത്തില്‍ മാര്ഗ്ഗശദര്ശപകമായ പ്രവര്ത്തടനം കാഴ്ച വെച്ച ഒരു പാസ്റ്ററെ എനിക്ക് ഓര്മ്തി വരുന്നു. അയാള്‍ മുഖാന്തിരം ധാരാളം ആളുകള്‍ രക്ഷിക്കപ്പെട്ടു, മറ്റു ധാരാളം മിനിസ്റ്റര്മാമര്‍ പരിശീലിപ്പിക്കപ്പെട്ടു. പക്ഷെ, അയാള്‍ അവിടം വിട്ട് പോകാന്‍ ഇടയാകുന്നതുവരെ അയാളുടെ മേല്‍ അപവാദങ്ങള്‍ ചൊരിയപ്പെട്ടു. അയാളെക്കുറിച്ച് ഒരു നന്മയും പറയാന്‍ സാധ്യമല്ലാത്ത വിധം അയാളുടെ കുറ്റങ്ങള്‍ പെരുപ്പിച്ച് പറയപ്പെട്ടു. അതേത്തുടര്ന്ന്ള, അയാള്‍ ആ നഗരം വിട്ടു പോകയും മിനിസ്ട്രി ഉപേക്ഷിക്കയും ചെയ്തു. സാത്താന്റെേ പ്രവര്ത്ത ന രീതി വളരെ ലളിതമാണ് - ആളുകളില്‍ ആത്മധൈര്യം അവശേഷിക്കാതെ ആകുന്നതു വരെ അവരെ അപകീര്ത്തിപപ്പെടുത്തുക! സമൂഹത്തില്‍ ആരും അവരെക്കുറിച്ച് നല്ലതു ചിന്തിക്കയോ പറകയോ ചെയ്യാത്ത അവസ്ഥ ഉണ്ടാക്കുക. അവര്‍ ചെയ്യുന്ന പ്രവൃത്തി അവരെക്കൊണ്ടു തന്നെ അവസാനിപ്പിക്കുക.

    എന്നിരുന്നാലും, വിട്ടുപോയിട്ട് വളരെ വര്ഷ ങ്ങള്ക്കുെ ശേഷം, അദ്ദേഹം അനുഗ്രഹിച്ചിരുന്നവര്‍ അദ്ദേഹത്തെ തിരികെ വിളിച്ച് ബഹുമാനിച്ചു. തന്റെവ മിനിസ്ട്രിയുടെ ഫലപ്രാപ്തി കണ്ടപ്പോള്‍  അദ്ദേഹം അത്ഭുതപ്പെട്ടുകാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവരും അവരുടെ ഏജന്റുംമാരും നടത്തിയ നിരന്തരമായ ആക്രമണങ്ങള്ക്ക്ള അദ്ദേഹം വഴങ്ങരുതായിരുന്നു എന്ന് അദ്ദേഹം ഒരുപക്ഷെ മനസ്സിലാക്കിക്കാണും. ഇതിനുശേഷം വളരെ താമസിയാതെ അദ്ദേഹം മിനിസ്ട്രിയിലേക്ക് തിരികെ വന്നു എന്ന് പറയാന്‍ എനിക്ക് സന്തോഷം ഉണ്ട്. 

    ഈ പസ്തകത്തിലെ മറ്റൊരു അതിശയകരമായ വെളിപ്പെടത്തല്‍, പിശാചുക്കള്‍ ക്രിസ്ത്യാനികളെ ആണ് വാഹനമാക്കിയിരുന്നത്, കുതിരകളെ അല്ല, എന്നതാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ക്രിസ്ത്യാനികളെ, അവര്‍ അറിയാതെ, ഉപോയോഗിക്കുകയാണ് സാത്താന്‍ ചെയ്തിരുന്നത്!

    ക്രിസ്തുവിന്റെണ ശരീരമായ സഭയെ ഭിന്നിപ്പിക്കുന്നതില്‍ വിദഗ്ദ്ധനായ ഒരു പാസ്റ്ററെ എനിക്ക് അറിയാം. കഴഞ്ഞ പതിനഞ്ചു വര്ഷലങ്ങളിലായി ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ട് ഇരിക്കയാണ്; എനിക്ക് തോന്നുന്നത്, സഭയില്‍ അന്തഃഛിദ്രം വിതയ്ക്കാനും, പരസ്പരം മത്സരിക്കുന്ന ഭിന്നപക്ഷങ്ങള്‍ ഉണ്ടാക്കാനും അദ്ദേഹത്തിന് പ്രത്യേകമായ ഒരു (ദൈവദത്തമായ) സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നാണ്. തന്റെക പ്രവര്ത്ത നങ്ങള്‍ മൂലം സഭയില്‍ ചേരിതിരിവുകള്‍ ഉണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറികയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഇത് അനായാസേനയും മികച്ച നയചാതുര്യത്തോടും കൂടെയാണ് ചെയ്യുന്നത്! സഭയില്‍ ഭിന്നതകളും, ചേരിതിരിവും, ഗ്രൂപ്പു വഴക്കുകളും ഉണ്ടാക്കുന്നത് യഥാര്ത്ഥ ത്തില്‍ അദ്ദേഹം ആണ് എന്ന് നിങ്ങള്ക്ക്  ഒരിക്കലും സംശയം തോന്നാത്തവിധം, കാഴ്ചയിലും സംസാരത്തിലും അദ്ദേഹം മാന്യനാണ്. അദ്ദേഹത്തിന്റെത പ്രവര്ത്ത നങ്ങളെ സാവധാനം വിലയിരുത്തുമ്പോള്‍ മാത്രമെ, സഭയിലെ വിഭാഗീയതയ്ക്ക് യഥാര്ത്ഥഥത്തില്‍  അവ കാരണമാകുന്നുണ്ട് എന്ന് നിങ്ങള്ക്ക്ഗ മനസ്സിലാകയുള്ളൂ.  

    ഇവിടെ ഞാന്‍ റിക് ജോയ്നറുടെ സാത്താന്യ സൈന്യത്തെക്കുച്ചള്ള ദര്ശ്ന വിവരണത്തില്‍ നിന്നും ഒരു ഭാഗം ഉദ്ധരിക്കട്ടെ. സാത്താന്റെ് യുദ്ധ തന്ത്രത്തെ മുന്കൂ്ട്ടി കണ്ട് തിരിച്ചറിയാന്‍ നിങ്ങള്ക്ക്ക പ്രാപ്തി ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്ത്ഥി്ക്കുന്നു. 

    "സാത്താന്യ സൈന്യം എന്റെന കണ്ണെത്തുന്ന ദൂരത്തോളം വ്യാപിക്കുമാറ് അത്രയ്ക്ക് വലിയതായിരുന്നു. അത് പല ഡിവിഷനുകളായി ഭാഗിക്കപ്പെട്ടിരുന്നു, ഓരോ ഡിവിഷനും ഓരോ വ്യത്യസ്ത മേലെഴുത്തോടുകൂടിയ ബാനര്‍ വഹിച്ചിരുന്നു. ഏറ്റവും മുമ്പില്‍ മാര്ച്ചു  ചെയ്തിരുന്ന വിഭാഗം വഹിച്ചിരുന്ന ബാനറില്‍ എഴുതിയിരുന്നത് അഹങ്കാരം, സ്വയ നീതീകരണം, ആത്മാഭിമാനം, സ്വാര്ത്ഥനത നിറഞ്ഞ അതിമോഹം, അനീതിപൂര്വ്വ മായ വിമര്ശനനം, അസൂയ എന്നിവ ആയിരുന്നു.

    Enjoying the preview?
    Page 1 of 1