Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

നിങ്ങളെ വിട്ടുപോകുന്നവര്‍
നിങ്ങളെ വിട്ടുപോകുന്നവര്‍
നിങ്ങളെ വിട്ടുപോകുന്നവര്‍
Ebook439 pages1 hour

നിങ്ങളെ വിട്ടുപോകുന്നവര്‍

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781683985242
നിങ്ങളെ വിട്ടുപോകുന്നവര്‍
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to നിങ്ങളെ വിട്ടുപോകുന്നവര്‍

Related ebooks

Reviews for നിങ്ങളെ വിട്ടുപോകുന്നവര്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    നിങ്ങളെ വിട്ടുപോകുന്നവര്‍ - Dag Heward-Mills

    നിങ്ങളെ വിട്ടുപോകുന്നവര്‍

    ഡാഗ് ഹേവാര്‍ഡ്-മില്‍സ്

    പാര്‍ച്ച്മെന്‍റ് ഹൗസ്

    അന്യഥാ പ്രസ്താവിച്ചിട്ടില്ല എങ്കില്‍, എല്ലാ വേദവാക്യ ഉദ്ധരണികളും വേദപുസ്തകത്തിന്‍റെകിങ് ജെയ്ംസ് ഭാഷ്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

    പകര്‍പ്പവകാശം 2011 ഡാഗ് ഹേവാര്‍ഡ്-മില്‍സ്

    ആദ്യമായി പ്രാകാശനം ചെയ്തത് 2011-ല്‍, പാര്‍ച്ച്മെന്‍റ് ഹൗസ്

    3ആം മുദ്രണം 2014

    ഡാഗ് ഹേവാര്‍ഡ്-മില്‍സ്-നെക്കുറിച്ച് കൂടുതല്‍ അറിയാന്‍

    ഹീലിങ് ജിസസ്സ് കാമ്പെയ്ന്‍-ലേക്ക്

    എഴുതി ചോദിക്കുക:

    എഴുതുവാനുള്ള വിലാസം: evangelist@daghewardmills.org

    വെബ്സൈറ്റ്: www.daghewardmills.org

    ഫെയ്സ്ബുക്ക്: Dag Heward-Mills

    ട്വിറ്റര്‍:@EvangelistDag

    ഐ.എസ്സ്.ബി.എന്‍.: 9789988850050

    ISBN: 978-1-64134-617-7

    അന്തര്‍ദ്ദേശീയ പകര്‍പ്പവകാശ നിയമത്തിനു കീഴില്‍ എല്ലാ അവകാശങ്ങളും സംവരണം ചെയ്തിരിക്കുന്നു. നിരൂപണാത്മകമായ അവലോകനങ്ങളിലോ, ലേഖനങ്ങളിലോ ചുരുക്കമായി ഉദ്ധരിക്കുന്നതിനല്ലാതെ, ഈ പുസ്തകത്തിന്‍റെ ഏതെങ്കിലും ഭാഗം ഉദ്ധരിക്കുന്നതിനും, പകര്‍ത്തി ഉപയോഗിക്കുന്നതിനും പ്രസാധകന്‍റെ രേഖാമൂലമുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിരിക്കണം.

    ഉള്ളടക്കം

    1. എന്തുകൊണ്ടാണ് നിങ്ങളെ വിട്ടുപോകാന്‍ ദൈവം ആളുകളെ അനുവദിക്കുന്നത്

    2. മത്സരിച്ച് വിട്ടുപോകുന്നവരില്‍ പ്രവര്‍ത്തിക്കുന്ന് പിശാച്

    3. നിങ്ങളെ വിട്ടുപോകുന്നവരുടെ പറയപ്പെടാത്ത സന്ദേശം

    4. നിങ്ങളെ വിട്ടുപോകുന്നവരുടെ കുറ്റപ്പെടുത്തലുകള്

    5. നിങ്ങളെ വിട്ടുപോകുന്നവര്‍ എങ്ങനെ മോശമായ മാതൃക സൃഷ്ടിക്കുന്നു

    6. നിങ്ങളെ വിട്ടുപോകുന്നവര്‍ എങ്ങനെ അസ്ഥിരതയുടെ വിത്ത് വിതയ്ക്കുന്നു

    7. സ്ഥിരതയുടെ വിത്തുകള്

    8. വിട്ടുപോകുന്നവരുടെ ദുഃഖ പര്യവസായിയായ സംഭവങ്ങള്

    9. നിങ്ങളെ വിട്ടുപോകുന്നവരെ എങ്ങനെ തിരിച്ചറിയാം

    10. ചെന്നായ്ക്കളോട് എങ്ങനെ യുദ്ധം ചെയ്യാം

    11. നമ്മുടെ മക്കളോടുകൂടി വിട്ടുപോകുന്നവര്‍ പ്രതീക്ഷിക്കേണ്ട പ്രതികരണങ്ങള്

    12. നിങ്ങളെ വിട്ടുപോകുമ്പോള്‍ ശല്യം ഉണ്ടാക്കുന്നവര്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കാം

    അദ്ധ്യായം 1

    എന്തുകൊണ്ടാണ് നിങ്ങളെ വിട്ടുപോകാന്‍ ദൈവം

    ആളുകളെ അനുവദിക്കുന്നത്

    നിങ്ങളെ വിട്ടുപോകാന്‍ ദൈവം ആളുകളെ അനുവദിക്കുന്നതിന്

    പതിനഞ്ച് കാരണങ്ങള്‍

    നിങ്ങളെ വിട്ടുപോകാനും, നിങ്ങളെ മുറിപ്പെടുത്താനും ആളുകളെ കര്‍ത്താവ് അനുവദിക്കുന്നതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്.

    1.നിങ്ങളെ വിട്ടുപോകാന്‍ കര്‍ത്താവ് ആളുകളെ അനുവദിക്കുന്നത് നിങ്ങളുടെ മിനിസ്ട്രിയിലെ ഒരു അടിസ്ഥാനപരമായ അബദ്ധം തിരുത്തി, മിനിസ്ട്രിയെ ശരിയാക്കാന്‍ വേണ്ടിയാകാം.

    മിനിസ്ട്രിയുടെ ആരംഭത്തില്‍, നാം പലപ്പോഴും പരാജയഭീതിയില്‍ ആയിരിക്കും. ഈ പരാജയ ഭീതി, നമ്മുടെ വഴിയില്‍ കാണപ്പെടുന്ന ഏതു സഹായവും പെട്ടെന്ന് സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം. സഹായത്തിനു വേണ്ടിയുള്ള ഈ പരിശ്രമത്തില്‍, പല മിനിസ്റ്റര്‍മാരും അരുതാത്ത ആളുകളുടെ കൂട്ടുകെട്ടില്‍ ചെന്നുപെട്ടേക്കാം.

    അബ്രാഹാം ഇതിന്‍റെ ഒരു നല്ല ഉദാഹരണം ആണ്. ദൈവം അവനെ ബന്ധുക്കളില്‍ നിന്നും വിട്ട് ദീര്‍ഘവും നിഗൂഢവുമായ ഒരു യാത്ര, വ്യക്തമായി നിര്‍വ്വചിച്ചിട്ടില്ലാത്ത വാഗ്ദത്ത ദേശത്തേക്ക്, പോകാന്‍ ആജ്ഞാപിക്കുന്നു. ദൈവം പറഞ്ഞതുപോലെ കുടുംബത്തെ വിട്ടു പോകുന്നതിനു പകരം, അബ്രാഹാം പോയത് ചില കുടുംബാഗങ്ങളോടുകൂടെ ആയിരുന്നു; അവരില്‍ പ്രധാനി ലോത്ത് ആയിരുന്നു.

    യഹോവ അബ്രാമിനോട് അരുളിച്ചെയ്തത് എന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും, പിതൃഭവനത്തെയും വിട്ട് പുറപ്പെട്ട് ഞാന്‍ നിന്നെ കാണിപ്പാന്‍ ഇരിക്കുന്ന ദേശത്തേക്ക് പോക.

    ഉല്പത്തി 12:1

    ഇങ്ങനെ അബ്രാമും ഭാര്യയും, അവന്നുളളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍ നിന്നും പുറപ്പെട്ട് തെക്കെ ദേശത്ത് വന്നു.

    ഉല്പത്തി 13:1

    അബ്രാമിന് തന്‍റെ യാത്രയില്‍ നേരിട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ലോത്തിന്‍റെ സാന്നിദ്ധ്യം ആയിരുന്നു. ലോത്ത് കൂടെ ഉണ്ടായിരുന്നതുകൊണ്ട് അബ്രാം അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ എന്തെല്ലാം എന്ന് ശ്രദ്ധിക്കുക.

    1.അബ്രാമിന് ലഹളയും ആശയക്കുഴപ്പവും നേരിടേണ്ടി വന്നത്, ലോത്തു മുഖാന്തിരം ആയിരുന്നു. അബ്രാമിന് തന്‍റെ ചാര്‍ച്ചക്കാരുമായി പിരിയേണ്ടി വന്നത് ലോത്തിന്‍റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. (ഉല്പത്തി 13:7-8).

    2.ലോത്തു കാരണമായിട്ട് അല്ലായിരുന്നെങ്കില്‍ തനിക്ക് ഒരിക്കലും ചെയ്യേണ്ടി വരികയില്ലായിരുന്ന ഒരു യുദ്ധം അബ്രാം നടത്തി. അബ്രാമിന് കെദൊര്‍ലായോമെര്‍ രാജാവില്‍ നിന്നും ലോത്തിനെ വീണ്ടെടുക്കേണ്ടി വന്നു (ഉല്പത്തി 14:1-16).

    3.അബ്രാമിന് ലോത്തിന്‍റ പേരില്‍ മാധ്യസ്ഥം വഹിക്കേണ്ടി വന്നു. സോദോം ഗൊമോര എന്നീ സ്ഥലങ്ങളുടെ നാശത്തില്‍ നിന്നും തന്‍റെ അനന്തിരവനെ രക്ഷിക്കേണ്ടി വന്നു. (ഉല്പത്തി 18:23-33).

    ഇതിനെയാണ് ഞാന്‍ മിനിസ്ട്രിയിലെ അടിസ്ഥനപരമായ തെറ്റ്/അബദ്ധം എന്ന് പറഞ്ഞത്. അത് നിങ്ങള്‍ മിനിസ്ട്രിയുടെ ആരംഭത്തില്‍ വരുത്തിയേക്കാവുന്ന തെറ്റ് ആണ്; മിക്കപ്പോഴും അത് ഭയം കാരണം സംഭവിക്കുന്നതും ആയിരിക്കും. ഈ തെറ്റുകള്‍ നിങ്ങളുടെ കൂടെ ഒരു കടല്‍പക്ഷി (ആല്‍ബട്രോസ്) എന്നപോലെ പറ്റിക്കൂടി, നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചു എന്നും വരാം.

    ചിലപ്പോള്‍ ആളുകള്‍, മിനിസ്ട്രിയുടെ ആരംഭത്തില്‍, അനുയോജ്യരല്ലാത്ത ആളിനെ ആയിരിക്കും വിവാഹം കഴിക്കുന്നത്. ദൈവം ആ വ്യക്തിയെ, ഈ ഭൂമിയില്‍ നിന്നും, അപ്രകാരം നിങ്ങളുടെ കഴുത്തില്‍ തൂങ്ങിയിരിക്കുന്ന കടല്‍പക്ഷിയുടെ പിടിയില്‍ നിന്നും മാറ്റി എന്നു വരാം. ദൈവം ഈ വ്യക്തിയെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും മാറ്റിയില്ല എങ്കില്‍, നിങ്ങള്‍ക്ക് മിനിസ്ട്രിയുടെ പ്രവര്‍ത്തനം ജീവിതകാലം മുഴുവനും ഈ കടല്‍ പക്ഷിയെ കഴുത്തില്‍ വഹിച്ചുകൊണ്ട് ചെയ്യേണ്ടി വന്നേക്കാം.

    എന്‍റെ മിനിസ്ട്രിയുടെ പ്രാരംഭ കാലത്ത് അതിന്‍റെ ഭാഗം ആയിരുന്ന ചിലര്‍, ഇപ്പോള്‍ എന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ല. ഒരുപക്ഷെ, അവരെക്കൂടാതെ എനിക്ക് വിജയിക്കാന്‍ സാധിക്കയില്ല എന്ന എന്‍റെ ഭയം ആയിരിക്കാം അവരെ എന്നോടുകൂടെ ആദ്യമെ കൂട്ടാന്‍ എന്നെ അന്ന് പ്രേരിപ്പിച്ചത്. അന്ന് അവരുടെ സാന്നിദ്ധ്യം, എനിക്ക് വിജയിക്കാം എന്ന ആത്മധൈര്യം തന്നു. ദൈവം, തന്‍റെ കരുണയാല്‍, അവരില്‍ ചിലരെ എന്നെ വിട്ടുപോകാന്‍ ഇടയാക്കി. അവരുടെ വേര്‍പാട് എന്നെ വ്യാകുലപ്പെടുത്തി എങ്കിലും, ആദ്യമായി ഞാന്‍ അവരെ എന്നോടൊപ്പം കൂട്ടിയത് സഭ കെട്ടിപ്പടുക്കാനുള്ള എന്‍റെ ദര്‍ശനത്തിലും പ്രവര്‍ത്തനത്തിലും ഉള്‍പ്പെടുത്തിയത് തെറ്റ് ആയിരുന്നതുകൊണ്ട് ആണ് ദൈവം അവരെ വേര്‍പെടുത്തിയത്, എന്നു ഞാന്‍ തിരിച്ചറിഞ്ഞു.

    2.ആളുകള്‍ നിങ്ങളെ വിട്ടുപോകാന്‍ കര്‍ത്താവ് അനുവദിക്കുന്നത്, നിങ്ങളെ വിനയപ്പെടുത്താന്‍ ആയിരിക്കാം.

    നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും, തന്‍റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തില്‍ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധം ഒക്കെയും നീ ഓര്‍ക്കണം.

    ആവര്‍ത്തനപുസ്തകം 8:2

    നിങ്ങളുടെ സംഘടനയില്‍ നിന്നും ആളുകള്‍ വിരമിക്കുന്നതും, വിട്ടുപോകുന്നതും, ഉപേക്ഷിച്ചു പോകുന്നതും നിങ്ങള്‍ക്ക് വിനയപ്പെടുത്തുന്ന, ഇകഴ്ത്തുന്ന അനുഭവം ആയിരിക്കും നല്‍കുന്നത്. എല്ലാ വേര്‍പാടും ചവര്‍പ്പിന്‍റെ രുചി നിങ്ങളുടെ വായില്‍ അവശേഷിപ്പിക്കും. ഏതൊരു വ്യക്തിയും അനാകര്‍ഷകമായ രീതിയില്‍ വിട്ടുപോകുമ്പോള്‍, ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങള്‍ പിന്നിലാക്കി ആണ് പോകുന്നത്. വിട്ടുപോകുന്നവര്‍ അതു മൂലം സൃഷ്ടിക്കുന്ന അസ്ഥിരത, സമനില തെറ്റിക്കുന്നതും, മാനഹാനി വരുത്തുന്നതും ആയിരിക്കും.

    വളരെ വര്‍ഷങ്ങളിലൂടെ ധാരാളം സഭകള്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോഴേക്കും, വിശ്വസ്തരായ നൂറുകണക്കിന് പാസ്റ്റര്‍മാര്‍, പുത്രന്മാര്‍, പുത്രികള്‍ (മക്കള്‍) എന്നിവരെ എനിക്ക് ലഭിച്ചു എന്ന അനുഗ്രഹം കൈവന്നിരിക്കുന്നു. എന്‍റെ ചില ബന്ധുക്കളും സഭയില്‍ പാസ്റ്റര്‍മാരായി എനിക്ക് ലഭിച്ചു എന്നത് പ്രത്യേക അനുഗ്രഹം ആയിരിക്കുന്നു.

    എന്നാല്‍, ഒരു ദിവസം എന്‍റെ ബന്ധുക്കളായ ചില പാസ്റ്റര്‍മാര്‍ മിനിസ്ട്രിയില്‍ എന്നെ ഉപേക്ഷിച്ച് പോയി; അവര്‍ ചെയ്തത്, ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെ കടക വിരുദ്ധം ആയിരുന്നു. എന്‍റെ സ്വന്തം കുടുംബാംഗങ്ങള്‍ സഭയില്‍ വിപ്ലവത്തിനും അവിശ്വസ്തതയ്ക്കും കേന്ദ്രബിന്ദുക്കള്‍ ആയിത്തീര്‍ന്നുഎന്നത് എന്നില്‍ വലിയ ഒരു നഷ്ടബോധം സമ്മാനിച്ചു. ഇപ്പോള്‍എനിക്ക് എന്‍റെസ്വന്തം കുടുംബത്തോട് പോരാടേണ്ടി വന്നു. മറ്റു പല ആളുകളിലും വിശ്വസ്തത വളര്‍ത്തി എടുക്കാന്‍ എനിക്ക് സാധിച്ചിരുന്നു എങ്കിലും, എന്‍റെ സ്വന്തം കുടുംബത്തില്‍ അത് ചെയ്യാന്‍ എനിക്ക് സാധിച്ചില്ല.

    ദൈവം ഈ സംഭവത്തിലൂടെ എന്നെ വിനയപ്പെടുത്തുന്നതായി എനിക്ക് തോന്നി. ശക്തിയാലോ, അധികാരത്താലോ, പഠിപ്പിക്കയാലോ അല്ല, മറിച്ച് കൃപയാല്‍ മാത്രമാണ് നേട്ടങ്ങള്‍ ഉണ്ടാകുന്നത് എന്ന് അവന്‍ എനിക്ക് കാണിച്ചുതരാന്‍ ആഗ്രഹിച്ചു. ഒരുപക്ഷെ, നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചില ആളുകളും നിങ്ങളെ വിട്ടുപോയിട്ടുണ്ടാകും. അവന്‍റെ സേവനത്തിനായി നിങ്ങളെ വിനയപ്പെടുത്തുക എന്ന ആത്മീയപ്രവര്‍ത്തനം നടത്തുന്നതിന് ദൈവത്തെ അനുവദിക്കുക.

    3.വിശ്വസ്തത, അവിശ്വസ്തത എന്നിവയെക്കുറിച്ച് പഠിപ്പിക്കാതെ ആളുകളെ അജ്ഞരായി നിങ്ങള്‍ നിര്‍ത്തിയിട്ടുണ്ടാകാം എന്നതുകൊണ്ട്, നിങ്ങളെ വിട്ടുപോകാന്‍ കര്‍ത്താവ് അവരെ അനുവദിച്ചേക്കാം.

    അബ്ശാലോമിനോടുകൂടി യെരൂശലേമില്‍ നിന്നും ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു; അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയല്‍ ആയിരുന്നു പോയത്.

    2 ശമൂവേല്‍ 15: 11

    ആളുകളുടെ അജ്ഞത, പിശാചിന്‍റെ ആഹാരം ആണ്. വചനത്തിന്‍റെ സത്യത്തെ അഭിമുഖീകരിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കാത്തിടത്തോളം, വഞ്ചന പെരുകുന്നു. അബ്ശാലോമിന്, തങ്ങളുടെ പരമാര്‍ത്ഥതയില്‍ കൂടെ പോയ ഇരുനൂറു പേരെ മാത്രമെ കൂടെ കൂട്ടാന്‍ കഴിഞ്ഞുളളൂ. ڇമനസിന്‍റെ പരമാര്‍ത്ഥതڈ എന്നു വിശേഷിപ്പിക്കപ്പെട്ട ഇതു തന്നെയാണ് നാം അജ്ഞത എന്നു പറയുന്നത്.

    പലപ്പോഴും സഭകളില്‍ വിശ്വസ്തത, അവിശ്വസ്തത, പിതൃത്വം, ഓര്‍മ്മ എന്നീ തത്വങ്ങള്‍ പഠിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ, സഭാംഗങ്ങള്‍ വേഗത്തില്‍ അവരുടെ അജ്ഞത ഭക്ഷണമാക്കി വളരുന്ന ദുര്‍ഭൂതങ്ങളുടെ വഞ്ചനയ്ക്ക് ഇരയായിത്തീരുന്നു എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരു പക്ഷെ, നിങ്ങളുടെ സഭയിലെ കൂട്ടായ്മയില്‍ ഇത്തരം അജ്ഞത സര്‍വ്വത്ര വ്യാപിക്കാന്‍ നിങ്ങള്‍ ഇടകൊടുത്തിരിക്കാം. സാത്താന്‍ അവരുടെ അജ്ഞത മുതലെടുത്ത് നിങ്ങളുടെ ഇടയില്‍ നാശം നടപ്പാക്കി പകരം വീട്ടിയിരിക്കാം.

    അതേ, നിങ്ങളുടെ സഭ ഐശ്വര്യത്തിന്‍റെ, വിവാഹത്തിന്‍റെ, സൗഖ്യത്തിന്‍റെസന്ദേശങ്ങള്‍ കൊണ്ട് അനുഗ്രഹിതം ആയിരിക്കാം; എന്നാല്‍, ഈ വിഷയങ്ങള്‍ ഒന്നും അവിശ്വസ്തത, വഞ്ചന എന്നിവയുടെ ദുര്‍ഭൂതത്തില്‍ നിന്നും നിങ്ങളുടെ കൂട്ടായ്മയ്ക്ക് സംരക്ഷണം നല്‍കുകയില്ല.

    ഒരു ദിവസം ഒരു പാസ്റ്റര്‍ എന്നോട്, എന്തുകൊണ്ടാണ് ഞാന്‍ വിശ്വസ്തത, അവിശ്വസ്തത എന്ന വിഷയങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് എന്ന് ചോദിച്ചു. അദ്ദേഹം, പരിഹാസപൂര്‍വ്വം അഭിപ്രായപ്പെട്ടു, ڇവിശ്വസ്തത എന്നത് ആരും പഠിപ്പിക്കേണ്ട കാര്യമല്ല; അത് നിങ്ങള്‍ക്ക് അര്‍ഹതമൂലം ലഭിക്കേണ്ടതാണല്ലോ,ڈ എന്ന്.

    അദ്ദേഹം തുടര്‍ന്നു,നിങ്ങളുടെ നല്ല സ്വഭാവം കാരണം നിങ്ങള്‍ക്ക്സ്വാഭാവികമായി ചുറ്റുമുള്ളവരുടെ വിശ്വസ്തത ലഭിക്കുമല്ലോ.

    ഇതിനു ശേഷം അധികനാള്‍ കഴിയും മുമ്പ്, അദ്ദേഹത്തിന്‍റെസഹപ്രവര്‍ത്തകരില്‍ നിന്നുള്ള വഞ്ചന അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈ അനുഭവത്തിനു ശേഷം, എന്‍റെ പുസ്തകങ്ങളെക്കുറിച്ചും എന്‍റെപഠിപ്പിക്കലുകളെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന വെറുപ്പും പുച്ഛവും ആരാധന കലര്‍ന്ന അഭിനന്ദനമായി മാറി. അദ്ദേഹം, വിശ്വസ്തതഎന്ന വിഷയത്തിന്‍റെ ഒരു പ്രചാരകനും എന്‍റെ പുസ്തകങ്ങള്‍ ആളുകള്‍ക്ക് ശുപാര്‍ശശ ചെയ്യുന്ന ആളുമായി മാറി. അജ്ഞതയുടെ അനന്തരഫലം അനുഭവിക്കുന്നതുവരെ, പഠിപ്പിക്കലിന്‍റെ പ്രാധാന്യം നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല.

    4.നിങ്ങള്‍ സഹോദര മിനിസ്റ്റര്‍മാരെ, അവരുടെ സഭയില്‍ ഭിന്നത ഉണ്ടായപ്പോള്‍, അവജ്ഞാപൂര്‍വ്വം വീക്ഷിച്ചിരിക്കാം എന്നതുകൊണ്ട്, ആളുകള്‍ നിങ്ങളെ വിട്ടുപോകാന്‍ കര്‍ത്താവ് അനുവദിച്ചേക്കും.

    .... ആപത്തില്‍ സന്തോഷിക്കുന്നവന്ന് ശിക്ഷ വരാതിരിക്കയില്ല.

    സദൃശവാക്യങ്ങള്‍ 17: 5

    പലപ്പോഴും നാം, മറ്റുള്ളവര്‍ ആപത്തില്‍ അകപ്പെടുമ്പോള്‍ അവരെ പുച്ഛിക്കുന്നു. ഇയ്യോബിന്‍റെ സ്നേഹിതരെപ്പോലെ, ആളുകള്‍ക്ക് സംഭവിക്കുന്ന എല്ലാ ദോഷമായ കാര്യങ്ങളുടെയും കാരണം നമുക്ക് അറിയാം എന്ന് നാം നിരൂപിക്കുന്നു. കഷ്ടത്തില്‍ ആയിരിക്കുന്നവരെ അവജ്ഞയോടെ നോക്കി, അവര്‍ സ്വയംകൃത ദുരിതത്തില്‍ പെട്ടിരിക്കയാണ് എന്ന് നാം ചിന്തിക്കുന്നു. ഈ മനോഭാവം സാത്താന്ന് നമ്മുടെ ജീവിതത്തിലേക്കും, മിനിസ്ട്രിയിലേക്കും പ്രവേശിക്കാനുള്ള വാതില്‍ തുറന്നുകൊടുക്കുന്നു.

    ഒരു ദിവസം, അതിഗംഭീരമായ വിജയം കൈവരിച്ച ഒരു സഭയിലെ മൂന്നു പാസ്റ്റര്‍മാരെ ഞാന്‍ കാണാന്‍ ഇടയായി. ഇവരുടെ അജയ്യമായ സംഘത്തില്‍ രണ്ട് അസോഷ്യേറ്റ് പാസ്റ്റര്‍മാരും ഒരു സീനിയര്‍ പാസ്റ്ററുമാണ് ഉണ്ടായിരുന്നത്. രണ്ട് അസോഷ്യേറ്റുകളുടെ സഹായത്തോടെ ആ സീനിയര്‍ പാസ്റ്റര്‍ ആ നഗരത്തിലെ ഒരു അതിവിപുലമായ സഭ പടുത്തുയര്‍ത്തിയിരുന്നു. ജനങ്ങള്‍ അവരുടെ സഭയിലേക്ക് ഒഴുകിച്ചേര്‍ന്നു കൊണ്ടിരുന്നു. ആരാധനാ സ്ഥലങ്ങള്‍ ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു; അവര്‍ക്ക് ഒരേ ദിവസം പല ആരാധനകളുണ്ടായിരുന്നു, അതിലെല്ലാം ജനങ്ങള്‍ ആരാധനാഹാളിന് പുറത്തും നിറഞ്ഞ് കവിഞ്ഞിരുന്നു. അടുത്ത കാലത്ത് സംഭവിച്ചിരിക്കുന്ന ഈ അത്ഭുത വിജയത്തില്‍ അമിത ആഹ്ളാദം പൂണ്ട്, അടുത്തു തന്നെയുണ്ടായിരുന്ന ഒരു സഹോദരീ സഭ എന്തുകൊണ്ട് വളരുന്നില്ല എന്നതിന് അവര്‍ ന്യായവാദങ്ങള്‍ സ്വയം കണ്ടുപിടിച്ച് നിരത്താന്‍ തുടങ്ങി.

    അവര്‍ അവജ്ഞാപൂര്‍വ്വം ആ സഹോദരീ സഭയില പാസ്റ്ററെക്കുറിച്ച് പറഞ്ഞു, ജനം ഒരു സഭ വിട്ടു പോകുന്നത് ആ സഭയിലെ പാസ്റ്റര്‍ ചീത്തയാകുമ്പോഴാണ്. അദ്ദേഹത്തിന്‍റെ മോശമായ നേതൃപാടവം കൊണ്ടാണ്, ജനങ്ങള്‍ ആ സഭ വിട്ട് ഞങ്ങളോട് ചേരുന്നത്.

    ആളുകള്‍ ആ സഭ വിട്ട്, വിജയകരമായി നടക്കുന്ന ഈ സഭയിലേക്ക് മാറി വന്നുകൊണ്ടിരിക്കയാണ് എന്നകാര്യം, ആ സമയത്ത്എനിക്ക് അറികയില്ലായിരുന്നു. അതുപോലെ, ആ സഭയിലെ ലീഡര്‍ മോശക്കാരനാണ് എന്നത് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു. നിന്ദയുടെയും പരിഹാസത്തിന്‍റെയും ഒരു സ്വരം ആ സഭയെയും അതിന്‍റെ മോശക്കാരനായ പാസ്റ്ററെയും കുറിച്ച് പറഞ്ഞ വാക്കുകളില്‍ സ്ഫുരിച്ചിരുന്നു.

    അതേ, ആ മിനിസ്ട്രിയുടെ നേതൃത്വത്തിന്‍റെ പിടിപ്പുകേടുകൊണ്ടായിരിക്കും ജനം അവിടെ നിന്നും വിട്ടുപോകുന്നത് എന്ന കാര്യത്തില്‍ എനിക്കും സംശയം തോന്നുന്നില്ല. എന്നാല്‍, നിങ്ങള്‍ വിമര്‍ശനം നടത്തി വിധി പ്രസ്താവിക്കുമ്പോഴും നിഗമനങ്ങള്‍ തീര്‍ച്ചപ്പെടുത്തുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതാണ്.

    രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഈ മുന്നു ലീഡര്‍മാരും ആവരുടെ മിനിസ്ട്രിയുടെ മറ്റൊരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നു. അധികാരത്തിന്‍റെ സന്തുലിതാവസ്ഥയക്ക് വ്യത്യാസം വരുത്താന്‍ ഓരോ പുതിയ ഘട്ടത്തിനും കഴിവുണ്ട്. ഈ പുതിയ ഘട്ടത്തില്‍, ആ രണ്ടു അസോഷ്യേറ്റുകളും സീനിയര്‍ പാസ്റ്ററുടെമേല്‍ അപവാദവര്‍ഷം ചൊരിഞ്ഞുകൊണ്ട്, അദ്ദേഹത്തെ വിട്ടുപോയി. അവര്‍ തങ്ങളുടേതു പോലെ അത്രയ്ക്കും വിജയകരമല്ലാതെ സഭ നടത്തിയിരുന്ന മറ്റേ പാസ്റ്ററേക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ അവര്‍ക്കുംസംഭവിച്ചു, പക്ഷെ അത് കൂടുതല്‍ കഠിനമായ രീതിയില്‍ ആയിരുന്നു.

    ഈ സംഭവ വികാസങ്ങള്‍ ഞാന്‍ ആറിഞ്ഞപ്പോള്‍, ആദ്യമെ എനിക്ക് ഓര്‍മ്മവന്നത്, അവര്‍ ആ സഹോദരീ സഭയെയും അതിന്‍റെ പാസ്റ്ററെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആണ്, ڇആളുകള്‍ നിങ്ങളെ വിട്ടു പേകുന്നത്, നിങ്ങള്‍ ഒരു അസമര്‍ത്ഥനായ ലീഡര്‍ ആയിരിക്കുമ്പോള്‍ ആണ്.ڈ അവരുടെ സീനിയര്‍ പാസ്റ്റര്‍ ഇപ്പോള്‍ ഒരു മോശം / അസമര്‍ത്ഥനായ ലീഡര്‍ ആയിരുന്നോ? അങ്ങനെ ആയിരിക്കണം എന്നില്ല. ആളുകള്‍ നിങ്ങളെ വിട്ടുപോകുന്നതിന് പലവിധ കാരണങ്ങളും ഉണ്ടാകാം. പക്ഷെ, ഒരാള്‍ കഷ്ടത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ അയാളെ പരിഹസിക്കരുത് എന്ന് ഓര്‍ത്തു വയ്ക്കുക.

    എന്‍റെ രാജ്യത്ത്, ഏതണ്ട് ഇതുപോലെയുള്ള ഒരു പഴഞ്ചൊല്ല് ഉണ്ട്, സ്നേഹിതന്‍റെ താടിമീശയ്ക്ക് തീപിടിക്കുമ്പോള്‍ ചിരിക്കരുത്; അത് എങ്ങനെ സംഭവിച്ചു എന്ന് ആരായാനും ശ്രമിക്കരുത്, വെറുതെ ഇത്രമാത്രം ചെയ്യുക, പോയി കുറെ വെള്ളം ശേഖരിച്ച് കൈ എത്തും ദൂരത്തില്‍ കരുതി വയ്ക്കുക, ഒരു പക്ഷെ നിങ്ങളുടെ താടി മീശയ്ക്കും തീപിടിച്ചാല്‍ ഉപയോഗിക്കാമല്ലോ. വേദപുസ്തകം ഇക്കാര്യത്തില്‍ പറയുന്നത് ഇപ്രകാരം ആണ്, ....ആപത്തില്‍ സന്തോഷിക്കുന്നവന്ന് ശിക്ഷ വരാതിരിക്കയില്ല. (സദൃശവാക്യങ്ങള്‍ 17: 5)

    5. നിങ്ങള്‍ക്ക് വിധിക്കപ്പെട്ടവര്‍ അല്ലാത്തആളുകള്‍, നിങ്ങളെ വിട്ട് പോകാന്‍ കര്‍ത്താവ് അനുവദിച്ചേക്കും.

    കുഞ്ഞുങ്ങളേ, ഇത് അന്ത്യ നാഴിക ആകുന്നു; എതിര്‍ ക്രിസ്തു വരുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യ നാഴിക ആകുന്നു എന്ന് നമുക്ക് ആറിയാം.

    അവര്‍ നമ്മുടെ ഇടയില്‍ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല; അവര്‍ നമുക്ക് ഉള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു. എന്നാല്‍ എല്ലാവരും നമുക്കുള്ളവര്‍ അല്ല എന്ന് പ്രസിദ്ധമാകേണ്ടതല്ലോ.

    1 യോഹന്നാന്‍ 2: 18-19

    എല്ലാവരും നിങ്ങളുടെ സംഘത്തോടുകൂടെ ആയിരിക്കാന്‍ വിളിക്കപ്പെട്ടവര്‍ അല്ല. നമ്മുടെ പ്രാകൃതമായ ചിന്തയില്‍, നമ്മോടുകൂടെ ഇരക്കേണം എന്ന് നമുക്ക് തോന്നുന്നവരെ നാം തിരഞ്ഞെടുക്കുന്നു. എന്നാല്‍ ആരൊക്കെയാണ് നമ്മോടു കൂടെ ഇരിക്കേണ്ടത് എന്ന് ദൈവം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്.

    എന്നോടുകൂടെ കാലാന്ത്യം വരെ ഉണ്ടായിരിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ച പലരെയും വര്‍ഷങ്ങളിലുടെ വിട്ടുപിരിയേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. അവര്‍ക്കു പകരമായി വന്നു ചേര്‍ന്നവരെ സ്വീകരിക്കുക എന്ന സന്തോഷകരമായ അവസ്ഥയും എനിക്ക് വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍, ഇന്ന് എന്നോടുകൂടെ ഉള്ള പലരെയും ഞാന്‍ സ്വയം തിരഞ്ഞെടുക്കുമായിരുന്നില്ല. എന്നാല്‍, ദൈവം അവരെ തിരഞ്ഞെടുത്ത്, മിനിസ്ട്രിയില്‍ എന്നോടുകുടെ നിന്നു പോരാടാന്‍ വിളിച്ചു ചേര്‍ത്തു. ആളുകള്‍ വിട്ടുപോകുമ്പോള്‍ പിടയ്ക്കരുത്. ഒരു പക്ഷെ, അവര്‍ നിങ്ങളില്‍ നിന്നും വിട്ടുപോകണം എന്നതും പകരം മറ്റു പലരും വന്നു ചേരണം എന്നതും ദൈവനിശ്ചയം ആയിരിക്കും.

    6.ആളുകള്‍, നിങ്ങളെ വിട്ട് പോകാന്‍ കര്‍ത്താവ് അനുവദിച്ചേക്കുന്നത്, സ്വര്‍ഗ്ഗസ്ഥനായ പിതാവിന് തന്‍റെ മക്കള്‍ അവനെ ഉപേക്ഷിക്കുമ്പോള്‍ എത്ര ദുഃഖം ഉണ്ടാകുമെന്ന് നിങ്ങളെ മനസ്സിലാക്കാനായിട്ട് ആയിരിക്കും.

    പിന്നെയും അവന്‍ പറഞ്ഞത്:

    Enjoying the preview?
    Page 1 of 1