Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അനഗ്കെസൊ
അനഗ്കെസൊ
അനഗ്കെസൊ
Ebook86 pages18 minutes

അനഗ്കെസൊ

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateAug 25, 2018
ISBN9781641357234
അനഗ്കെസൊ
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to അനഗ്കെസൊ

Related ebooks

Reviews for അനഗ്കെസൊ

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അനഗ്കെസൊ - Dag Heward-Mills

    അദ്ധ്യായം 1

    അനഗ്കാസൊ, ബിയാദ്സൊ, അനായിഡെയിയാ

    ...പെരുവഴികളിലും വേലികള്ക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന് നിര്ബന്ധിക്ക (അനഗ്കാസൊ).

    ലൂക്കൊസ് 14:23

    എന്താണ് അനഗ്കാസൊ?

    അനഗ്കാസൊ എന്ന വാക്കിന്റെ ലളിതമായ അര്ത്ഥം നിര്ബന്ധിക്കുക എന്നാണ്. അതിന് ആവശ്യമാക്കുക, പ്രചോദിപ്പിക്കുക, ബലപ്രയോഗം, ഭീഷണി, അനുനയം, യാചന എന്നിങ്ങനെ എല്ലാ മാര്ഗ്ഗങ്ങളിലൂടെയും നിര്ബന്ധിതമാക്കുക എന്നും അര്ത്ഥമുണ്ട്.

    ചിലപ്പോള് വേദപുസ്തകത്തിലെ ചില വാക്കുകളുടെ യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കുന്നതിന് നാം ഗ്രീക്കിലേക്ക് തിരികെ പോകേണ്ടത് ആവശ്യമായി വരുന്നതാണ്. പുതിയ നിയമം ഗ്രീക്ക് ഭാഷയില് നിന്നും പഴയ നിയമം എബ്രായ ഭാഷയില് നിന്നും പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ളതാണ് എന്നു നിങ്ങള് മനസ്സിലാക്കണം. അനഗ്കാസൊ എന്നത് നിര്ബന്ധിക്കുക എന്ന് പരിഭാഷപ്പെടുത്താവുന്ന ഒരു ഗ്രീക്ക് വാക്കാണ്.

    അതുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഗ്രീക്ക് വാക്കാണ് ബിയാദ്സൊ..

    എന്താണ് ബിയാദ്സൊ?

    ബിയാദ്സൊ എന്നത് മത്തായി 11ല് കാണുന്നതും ബലം പ്രയോഗിക്കുക അല്ലെങ്കില് ഒരു കാര്യത്തിലേക്ക് ഒരു വ്യക്തിയെ നിര്ബന്ധിക്കുക എന്ന് അര്ത്ഥമുള്ളതുമായ ഒരു ഗ്രീക്ക് വാക്കാണ്. ഇത് ക്രൈസ്തവ സമൂഹത്തിൽ എനിക്ക് കാണാന് സാധിക്കാത്ത ഒരു ഗുണമേന്മയാണ്. ദൈവത്തിന്റെ വേല ഒഴികെ മറ്റെല്ലാ കാര്യങ്ങളെ കുറിച്ചും നമുക്ക് നിര്ബന്ധമുണ്ട്. നമ്മുടെ ജോലികള്, നമ്മുടെ കാമുകിമാര്, നമ്മുടെ വിവാഹങ്ങള്, നമ്മുടെ ഭാവി എന്നിവയെ കുറിച്ചെല്ലാം നമുക്ക് നിർബന്ധങ്ങളുണ്ട്. എന്നാല് ദൈവത്തിന്റെ വേലയുടെ കാര്യം വരുമ്പോള് നാം പേടിച്ചരണ്ട ചുണ്ടെലിയെ പോലെയാകുന്നു!

    ടെലിവിഷനിലെ പരസ്യങ്ങള് കാണുമ്പോള് എനിക്ക് മനസ്സിലാക്കാന് സാധിക്കുന്നത് തങ്ങള്ക്ക് വാഗ്ദാനം ചെയ്യാനുള്ള സംഗതികളെ കുറിച്ച് വളരെയധികം ആത്മവിശ്വാസമുള്ള ഒരു കൂട്ടം ആളുകളുണ്ട് എന്നാണ്. തങ്ങളുടെ ഉത്പന്നം എത്രമാത്രം നല്ലതാണ് എന്നതിനെ കുറിച്ചുള്ള ആകര്ഷകമായ ഗാനങ്ങള് വളരെ ഉറക്കെ പാടാന് തക്ക ആത്മവിശ്വാസം അവര്ക്കുണ്ട്.

    മദ്യത്തിന്റെ പരസ്യങ്ങളാണ് ബിസിനസ്സിലെ ഏറ്റവും മികച്ചവയില് ചിലത്. ബീയറും മദ്യവും കൊലപാതകികളാണെന്നും നമ്മുടെ യുവജനങ്ങളെ നശിപ്പിക്കുന്നുവെന്നും നമുക്കെല്ലാം അറിയാം. ലോകത്തില് മറ്റേതിനെക്കാളും കൂടുതല് ഭവനങ്ങളെ തകര്ക്കുകയും കൂടുതല് വിവാഹങ്ങളെ നശിപ്പിക്കുകയും, കൂടുതല് അപകടങ്ങള്ക്ക് കാരണമാവുകയും കൂടുതല് യുദ്ധങ്ങള്ക്കും പോരാട്ടങ്ങള്ക്കും തുടക്കം കുറിക്കുകയും ചെയ്തിട്ടുള്ളത് മദ്യമാണ്. എന്നിട്ടും, അത് നിരന്തരമായി പരസ്യം ചെയ്യപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.

    അസംഖ്യം ആളുകളെ മരണത്തിലേക്ക് നയിക്കുന്ന പല അപകടങ്ങളുടെയും കാരണം ബിയർ ആണ്. എന്നിട്ടും ഇതാണ് നമുക്ക് ആവശ്യമുള്ള ശക്തി എന്ന് പുഞ്ചിരി തൂകിക്കൊണ്ട് ആളുകള് ടെലിവിഷനില് പറയുന്നു. ഈ പരസ്യങ്ങള് നമ്മുടെ തൊണ്ടയിലേക്ക് കുത്തിയിറക്കുകയാണ്. അസത്യമായ കാര്യങ്ങള് വിശ്വസിക്കാന് നാം നിര്ബന്ധിതരാവുകയാണ്.

    ബീയര് ലായനിയിലെ പിശാച് ആണെങ്കിലും, മറിച്ച് വിശ്വസിക്കാന് നാം നിര്ബന്ധിതരാവുകയാണ്.

    എന്തു വില കൊടുത്തും പണമുണ്ടാക്കാന് ആഗ്രഹിക്കുന്ന ആളുകളുടെ നിര്ബന്ധബുദ്ധിയെ കുറിച്ച് ചിന്തിക്കുമ്പോള്, നിര്ബന്ധബുദ്ധി പ്രകടിപ്പിക്കാന് മെച്ചപ്പെട്ട കാരണമുള്ളത്

    Enjoying the preview?
    Page 1 of 1